ഇനിയും തുറക്കാത്തൊരീ കണ്ണിന്റെ കാഴ്ചയില്‍
ഉറങ്ങാതിരിക്കുന്ന ഉടലും ഉന്മാദവും നിലവിളിക്കുന്നു
ചിക്കിച്ചികഞ്ഞ ജീവിതവും മുള ചീന്തിയ കരളും
പകുത്തു നല്കി ഞാനുമൊരു അമ്മയാകും.
അന്നെനിക്ക് കണ്ണനെ ഉറക്കാന്‍ ഈ മുലകള്‍ ആവശ്യമാണ്
പണ്ടെന്നെ അമ്മ ഉറക്കിയത് ഈ തുരുത്തിലായിരുന്നു
ലാളിച്ചും കൊഞ്ചിച്ചും സ്വപ്നക്കുരുക്കില്‍ ഞെരിഞ്ഞ് ഞെരിഞ്ഞ്.....,
ചിതല്‍പ്പുറ്റ് പോലെ ഞാന്‍ വളര്‍ന്നത് അവ കുടിച്ചാണ്.
അമ്മയാണ് സത്യം.. അമ്മയുടെ പാലാണ് സത്യം..
അമ്മയാകും പാദസരങ്ങളുടെ കിലുക്കമാണ് സത്യം
എങ്കിലും "അമ്മ" ഇപ്പോള്‍ പാതിരാവിലെ നഗരക്കാഴ്ച പോലെ
നെഞ്ച് പിളര്‍ക്കും നിലവിളിയായിരിക്കുന്നു.!