Friday, June 22, 2012

കണക്കെടുപ്പ്



സ്നേഹത്തിന്റെ കാനേഷുമാരി ചോദിച്ചവനോട്
പുച്ഛമായിരുന്നു എനിക്ക്
വിശക്കുമ്പോള്‍ അന്നം തന്നവനോടും വെറുപ്പായിരുന്നു
ഇഷ്ടംകൂടി അടുത്തുവന്നവര്‍ പഴുതാരയെ പോല്‍ -
രക്തം ഊറ്റിക്കുടിച്ചത് ചരിത്രം!

വാക്കുകളെ ചേര്‍ത്തുവെച്ച നെഞ്ചിലാണവന്‍-
ആഴത്തില്‍ കുത്തിയത്
ചോരയോട്ടം നിലച്ചിട്ടില്ല ഇന്നും
ആകാശത്തിനു പോലും ചുവപ്പ് നിറം!

കൌമാരപ്രണയത്തിന്റെ പലനിറമുള്ള മലഞ്ചെരുവിലൂടെ
ഒരുകൂട്ടം പക്ഷികള്‍ പറന്നകലുന്നു
മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ്-
ഇടവഴിയില്‍ എന്നെ ഭയപ്പെടുത്തുന്നു

ഓര്‍മ്മ മരിച്ച സായാഹ്നത്തില്‍ ഇനിയെന്തു ചെയ്യണം?
ഈറന്‍ വസ്ത്രങ്ങളോടെ ദേവാലയമുറ്റത്തിരുന്നു-
ദൈവത്തെ വിളിക്കണോ..
അതോ,
വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ..?

86 comments:

സീനു - C nu said...

മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ്-
ഇടവഴിയില്‍ എന്നെ ഭയപ്പെടുത്തുന്നു

Mohiyudheen MP said...

ദൈവത്തെ തന്നെ അങ്ങ് വിളിച്ചേക്ക് നവ ബ്ലോഗറേ :)

Mohamedkutty മുഹമ്മദുകുട്ടി said...

പുതിയ ആളാണെന്നു പറഞ്ഞപ്പോള്‍ ഓടി വന്നതാ...വായിച്ചു ,കവിതയാണെന്ന് പറഞ്ഞതിനാല്‍ എനിക്ക് അഭിപ്രായം പറയാന്‍ അറിയില്ല. ഏതായാലും ഇനിയും എഴുത്തു തുടരുക.പിന്നെ പ്രൊഫൈലില്‍ തന്നെ വട്ടാണെന്നൊന്നും പറയേണ്ട,അതൊക്കെ വായനക്കാര്‍ തീരുമാനിച്ചുകൊള്ളും!. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

Vp Ahmed said...

ശരിക്കും ഒരു കവിത തന്നെ.

mini//മിനി said...

തുടക്കത്തിലെ മരണ ചിന്ത എന്തിനാണ്?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സ്നേഹത്തിന്റെ കാനേഷുമാരി ചോദിച്ചവനോടെ പുച്ഛം തോന്നിയത് ന്യായം. വിശക്കുമ്പോൾ അന്നം തന്നവനോട് വെറുപ്പ് തോന്നിയത് അന്യായം. ഇഷ്ടംകൂടി അടുത്തുവന്നവൻ ചോരയൂറ്റി കുടിച്ച ചരിത്രം സത്യമെങ്കിൽ മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ് ജീവിതത്തിന്റെ ഇടവഴിയിൽ ഇനി ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും എന്നത് ഉറപ്പ്. (കവിതയിൽ ആശയവ്യക്തത പോരാ. തേച്ചുമിനുക്കി പോസ്റ്റുക എന്നാണ് തുടക്കക്കാരിയോട് പറയാനുള്ളത്)

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല കവിത , എഴുതിയ്ക്കോ .

Unknown said...

എഴുത്ത് സര്‍ഗ്ഗ വാസനയാണ്. എഴുതും തോറും അത് നന്നായിക്കൊണ്ടിരിക്കും. ഇനിയും എഴുതുക; ആശംസകള്‍.
(പഴുതാര രക്തം ഊറ്റിക്കുടിക്കാറില്ല കേട്ടോ?)

M. Ashraf said...

നല്ല വരികള്‍.. ഇനിയും പോരട്ടെ. അഭിനന്ദനങ്ങള്‍

തിര said...

ഇഷ്ടംകൂടി അടുത്തുവന്നവര്‍ പഴുതാരയെ പോല്‍ -
രക്തം ഊറ്റിക്കുടിച്ചത് ചരിത്രം!......ഇന്നിന്‍റെ യാഥാര്‍ത്ഥ്യം നാളെ ചരിത്രമാകുന്നു .....വളരെ അര്‍ത്ഥവത്തായ വരികള്‍.....ആശംസകള്‍ നവബ്ലോഗിണി..തിരയുടെ

ഒരു യാത്രികന്‍ said...

കൂടുതല്‍ എഴുതുക. രണ്ടിടത്ത് എന്തോ പ്രശ്നം തോന്നി.
"പഴുതാരയെ പോല്‍ -
രക്തം ഊറ്റിക്കുടിച്ചത്"
"വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ."

ആശംസകള്‍ .........സസ്നേഹം

അനില്‍കുമാര്‍ . സി. പി. said...

എഴുതി തെളിയാന്‍ കഴിയട്ടെ; ആശംസകള്‍ .

K@nn(())raan*خلي ولي said...

@@
കവിതയുമായി വന്ന 'കാനേഷുകുമാരി'ക്ക് ആശംസകള്‍
വരികള്‍ കൊള്ളാം.

ഇനി കൊള്ളാത്ത വരികളാണ് പടച്ചുവിടുന്നതെങ്കില്‍ ദയവായി പോസ്റ്റിനൊപ്പം കുറച്ച് എലിവിഷം കൂടി തന്നേക്കണം.
കവിതവായിച്ചു മനസിലായില്ലെങ്കില്‍ ആത്മഹത്യ ചെയ്യാലോ!


>> ഓര്‍മ്മ മരിച്ച സായാഹ്നത്തില്‍ ഇനിയെന്തു ചെയ്യണം?
ഈറന്‍ വസ്ത്രങ്ങളോടെ ദേവാലയമുറ്റത്തിരുന്നു-
ദൈവത്തെ വിളിക്കണോ..
അതോ,
വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ..? <<

ഒരൊന്നര രണ്ടു രണ്ടേകാല്‍ കിലോ ഇറച്ചി എനിക്കുവേണ്ടിയും ചോദിച്ചേക്കൂ. ചുമ്മാ വേണ്ട. കാശ് തരാം!

**

പദസ്വനം said...

പ്രണയം മരിച്ചുവെന്നോ??

കവിത നന്നായി..
ഒരു തുടക്കകാരിയുടെ യാതൊരു അങ്കലാപ്പും ഇതില്‍ ഇല്ല..
അല്ല! പ്രണയം നമ്മെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കും..

"വാക്കുകളെ ചേര്‍ത്തുവെച്ച നെഞ്ചിലാണവന്‍-
ആഴത്തില്‍ കുത്തിയത്" >> ഈ വരികള്‍ നന്നേ ഇഷ്ടമായി
ആശംസകള്‍..

Vishnu N V said...

കവിത നന്നായി.
വിശക്കുമ്പോള്‍ അന്നം തന്നവനോട് വെറുപ്പ് തോന്നിയത്
എന്തിനാണ്?
വാക്കുകളെ തേച്ചുമിനുക്കി ഇനിയും എഴുത്തു തുടരുക
ആശംസകള്‍.

വേണുഗോപാല്‍ said...

ആദ്യത്തെ കവിത കൊള്ളാം.
പറയാന്‍ ഉള്ള ഒന്ന് രണ്ടു കാര്യങ്ങള്‍ .. പഴുതാരയും ഇറച്ചിയും തന്നെ. അത് മുകളില്‍ പലരും സുചിപ്പിച്ചു. എഴുത്ത് തുടരുക
ആശംസകള്‍

Prabhan Krishnan said...

ഒന്നും മനസ്സിലായില്ലെങ്കിലും വേണ്ടീല,
ആത്മഹത്യക്കു ഞാനില്ല..!
‘മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ്-
ഇടവഴിയില്‍ മാത്രമല്ല നടുറോട്ടിലും ഭയപ്പെടുത്തുന്നു‘ എങ്കിലും, ആ ഭയത്തിന്റെ വതരണം ഇനിയും നന്നാക്കാം.
അടുത്ത രചനകളില്‍ നല്ലമാറ്റം പ്രതീക്ഷിക്കുന്നു.
ആശംസകളോടെ..പുലരി

A said...

പുതിയ ബ്ലോഗരാവാം. പക്ഷെ എഴുത്തില്‍ പരിചയസമ്പന്നയെ പോലെ തന്നെ എഴുതുന്നുണ്ട്. കവിത വഴങ്ങും. ഇനിയും എഴുതൂ.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

മുകളിൽ പലരും പറഞ്ഞു.. >>>വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ..?<< ശെരിക്കങ്ങോട്ട് ...!!

ആശംസകൾ.. വീണ്ടും എഴുതുക..!!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പുതിയ ബ്ലോഗര്‍ ആണല്ലേ ?അതിന്റെ ചില ചില്ലറ പ്രശ്നങ്ങള്‍ കാണാനുണ്ട് .എങ്കിലും എഴുതിക്കൊണ്ടേയിരിക്കൂ .ഒരു വരിയിലെ ആശയം അടുത്ത വരിയിലെതിനു നേരെ വിരുദ്ധം ആയി അനുഭവപ്പെട്ടു .ശ്രദ്ധിക്കുമല്ലോ .

Unknown said...

വാക്കുകളെ ചേര്‍ത്തുവെച്ച നെഞ്ചിലാണവന്‍-
ആഴത്തില്‍ കുത്തിയത്
ചോരയോട്ടം നിലച്ചിട്ടില്ല ഇന്നും
ആകാശത്തിനു പോലും ചുവപ്പ് നിറം!കൊള്ളാം , മുന്നോട്ടു തന്നെ നടന്നു കൊള്ളുക

ബിബിന്‍ കൃഷ്ണ said...

മനസ്സില്‍ ആരോടെക്കെയോ ഉള്ള എന്തോഒന്ന് എഴുതാന്‍ സ്രെമിച്ചു! പക്ഷെ വ്യാകുലമായ മനസ്സിന്റെ പാച്ചിലിനുള്ളില്‍ എവിടെയോ എന്തോ സംഭവിച്ചു !നഷ്ടങ്ങള്‍ മാത്രം ഓര്‍ത്ത്‌ ഒരിക്കലും എഴുതാന്‍ സ്രെമിക്കരുത്.
നല്ല ഭാവനയുന്ടെന്നു തോന്നി തുടരു ആശംസകള്‍ ...

ഷാജു അത്താണിക്കല്‍ said...

നല്ല വരികൾ

ഓര്‍മ്മ മരിച്ച സായാഹ്നത്തില്‍ ഇനിയെന്തു ചെയ്യണം?

ആശംസകൾ

പടന്നക്കാരൻ said...

വരികള്‍ കണ്ടപ്പോള്‍ പുതു ബ്ലോഗറല്ലന്നെ തോന്നുന്നു....“ഇറച്ചി“ പ്രയോഗം“ കാണുമ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍!!!വഴിപാടുകാരന്‍ കിരീടത്തിലെ ഹൈദ്രോസാണൊ??

keraladasanunni said...

ധാരാളം എഴുതൂ. ആശംസകള്‍.

അത്തര്‍ സുല്‍ത്താന്‍ said...
This comment has been removed by the author.
അത്തര്‍ സുല്‍ത്താന്‍ said...

കനലില്‍ ഉറുമ്പരിക്കില്ല ......


കരിക്കട്ടയിലോ ???

ഒരു കുഞ്ഞുമയിൽപീലി said...

സ്നേഹവും പ്രണയവും ചിലപ്പോള്‍ അങ്ങിനെയാണ് ഒരു വല്ലാത്ത അവസ്ഥയില്‍ നമ്മെ എത്തിക്കും .കരിക്കട്ടയിലെ അക്ഷരങ്ങള്‍ തെളിഞ്ഞു വരട്ടെ വായിക്കുക കൂടുതല്‍ കുറിക്കുക കരിക്കട്ടകൊണ്ട് .ആ കറുപ്പിന് ഏഴു അഴകാകും .ആശംസകള്‍, തുടരുക എഴുത്ത് ,ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Sandeep.A.K said...

സീനു...

എഴുത്തിലെ ബാലാരിഷ്ടതകള്‍ കാണുന്നുണ്ട്....
വാക്കുകളില്‍ കൊടുക്കുന്ന ഇമേജുകളില്‍ പുതുമ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലത്....
എങ്കിലും പഴുതാര പോലുള്ള പ്രയോഗങ്ങള്‍ അസ്ഥാനത്താണെന്നു തോന്നി എന്റെ വായനയില്‍ ....

ഇനിയും എഴുതൂ... പ്രോത്സാഹനങ്ങളോടെ..

സ്നേഹപൂര്‍വ്വം
സന്ദീപ്‌

Unknown said...

pazhuthara manusha raktham kudikkarila...post cheyyunnathinu munne manasil kavitha oru chitram pole kanan sramikkuka...

all the best

റോസാപ്പൂക്കള്‍ said...

പുതു മുഖത്തിനു ബൂലോകത്തിലേക്ക് സ്വാഗതം.
കവിതയും ഞാനും തമ്മില്‍ ചേരില്ല കുട്ടി.അവള്‍ക്ക് പണ്ടേ എന്നോടു പിണക്കമാണ്‌

സുസ്മേഷ് ചന്ത്രോത്ത് said...

സീനുവിന്‍റെ കവിത വായിച്ചു.
വാക്കുകളില്‍ തൂങ്ങി കിനാവിന്‍റെ വീട്ടിലേക്ക് കയറാം.കിനാവിന്‍റെ വീടിന് ചില്ലുജാലകങ്ങളുണ്ട്.ജാലകങ്ങള്‍ക്കപ്പുറം പൂക്കാടുകളും മയില്‍പ്പീലിത്തോട്ടവും കാണാം.അവിടെ പാറിനടക്കുന്ന ഓരോ ശലഭത്തിനും മഴവില്ലിന്‍റെ മേലാട.രസകരമാണ് ഓരോ മനുഷ്യഭാവനയും.
ആശംസകള്‍ .

Unknown said...

കൌമാരപ്രണയത്തിന്റെ പലനിറമുള്ള മലഞ്ചെരുവിലൂടെ
ഒരുകൂട്ടം പക്ഷികള്‍ പറന്നകലുന്നു
മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ്-
ഇടവഴിയില്‍ എന്നെ ഭയപ്പെടുത്തുന്നു

അടി പൊളി . ഇടിവെട്ട് വരികള്‍ ....

ഫാരി സുല്‍ത്താന said...

- കൌമാരപ്രണയത്തിന്റെ പലനിറമുള്ള മലഞ്ചെരുവിലൂടെ
ഒരുകൂട്ടം പക്ഷികള്‍ പറന്നകലുന്നു
മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ്-
ഇടവഴിയില്‍ എന്നെ ഭയപ്പെടുത്തുന്നു -

നല്ല വരികള്‍.
ഞാനും പുതിയ ആളാണ്‌ കേട്ടോ. അങ്ങോട്ടും വരുമല്ലോ.

majeed alloor said...

ഭാവുകങ്ങള്‍ ..
എഴുത്ത് തുടരുക..

മണ്ടൂസന്‍ said...

സ്നേഹത്തിന്റെ കാനേഷുമാരി ചോദിച്ചവനോട്
പുച്ഛമായിരുന്നു എനിക്ക്
വിശക്കുമ്പോള്‍ അന്നം തന്നവനോടും വെറുപ്പായിരുന്നു
ഇഷ്ടംകൂടി അടുത്തുവന്നവര്‍ പഴുതാരയെ പോല്‍ -
രക്തം ഊറ്റിക്കുടിച്ചത് ചരിത്രം!

സ്നേഹത്തിന്റെ കാനേഷുമാരി ചോദിക്കുന്നവരോട് പുച്ഛം, വിശക്കുമ്പോൾ അന്നം തന്നവരോട് വെറുപ്പ്....
നമ്മളുടെ സ്വഭാവം ഇങ്ങനെയൊക്കെയാവുമ്പോൾ ഇഷ്ടം കൂടി അടുത്ത് വന്നവൻ പഴുതാരയെപ്പോലെ രക്തമൂറ്റി കുടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
'താന്താങ്ങൾ ചെയ്തീടുകിൻ ഫലം താന്താങ്ങൾ തന്നെയനുഭവിച്ചീടുകേ വരും.'

ങ്ങനെയൊക്കെയാണ് ചെയ്തികളെങ്കിൽ,അങ്ങ്ട് അനുഭവിക്ക്വാ.

ഒരു പണി ചെയ്യൂ,വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി തന്നെ ചോദിക്കൂ. ഓരോരുത്തർക്ക് പറ്റാവുന്നതല്ലേ അവർ ചോദിച്ചിട്ട് കാര്യമുള്ളൂ.! ബാക്കിയുണ്ടേൽ ഇനിയും കാണാം, ഞാനല്ല,നിങ്ങൾ.!

മുസാഫിര്‍ said...

അക്ഷരങ്ങള്‍ക്ക് ഭാവിയുണ്ട്...
ഒന്ന് കൂടി തേച്ചു മിനുക്കിയാല്‍ സംഗതി ക്ലീന്‍..

"മരിച്ചുപോയ പ്രണയത്തിന്റെ കാറ്റ്-
ഇടവഴിയില്‍ എന്നെ ഭയപ്പെടുത്തുന്നു"
ഇഷ്ടമായി ഈ വരികള്‍...

എഴുത്ത് തുടരൂ..
ആശംസകള്‍..

(റെഫി: ReffY) said...

കവിതയിലെ ഉപ്പുരസം ഒരു നീറ്റലായി അനുഭവപ്പെടുന്നുണ്ട്.
പ്രണയമാവുംപോള്‍ ഒരുപാട് വാക്കുകള്‍ തനിയെ വന്നോളും. അല്ലെ?
ബൂലോകത്തേക്ക് സ്വാഗതം.
തുടരുകയീ യാത്ര. ഭാവുകങ്ങള്‍

പ്രവീണ്‍ ശേഖര്‍ said...

മനസ്സിന്റെ ഉള്ളില്‍ നിന്നുള്ള എഴുത്ത് എനിക്കിഷ്ടമായി. പ്രണയവുമായി എനിക്ക് തീരെ പൊരുത്തപെടാന്‍ പറ്റിയിട്ടില്ല. ഇടവഴിയില്‍ വച്ച് ആരുമില്ലാത്ത സമയത്ത് നമ്മളെ പേടിപ്പിക്കുന്ന പ്രണയത്തെ എനിക്കും പരിചയമുണ്ട്. നല്ല ഭംഗിയുള്ള മലയോരത്തു വച്ചാണ് ആദ്യം പ്രണയത്തെ കാണുന്നത്. ചിരിച്ചു കൊണ്ട് നമ്മളെ വിളിക്കും..നമ്മള്‍ അടുത്തേക്ക്‌ ചെല്ലുമ്പോള്‍ ദൂരേക്ക്‌ നടന്നു പോകുന്ന പ്രണയം ഇരുട്ടുള്ള ഇടുങ്ങിയ വഴിയില്‍ വച്ച് നമ്മളെ കടന്നു പിടിക്കും. ആദ്യം സ്നേഹത്തോടെ , പിന്നെ ശരീരം മുറുകി വരുന്നു എന്ന് തോന്നുമ്പോഴേക്കും , നമ്മള്‍ പ്രണയത്തിനു കീഴടങ്ങിയിരിക്കും . ദംഷ്ട്രകള്‍ ചോര ഊറ്റി കുടിച്ചിരിക്കുന്നു, ആ പാടുകള്‍ പിന്നൊരിക്കലും മാറില്ല. ,



"വിശക്കുമ്പോള്‍ അന്നം തന്നവനോടും വെറുപ്പായിരുന്നു
ഇഷ്ടംകൂടി അടുത്തുവന്നവര്‍ പഴുതാരയെ പോല്‍ -
രക്തം ഊറ്റിക്കുടിച്ചത് ചരിത്രം!"

ഈ വരികള്‍ ഒഴിച്ച് , ബാക്കിയെല്ലാം മനസ്സോടു നന്നായി സംവദിച്ചു. നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍ ..ആശംസകള്‍ ..വീണ്ടും വരാം ..

കുഞ്ഞൂസ് (Kunjuss) said...

ബൂലോകത്തേക്ക് സ്വാഗതം.... കൂടുതല്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

mobile photography said...

welcome new blogger. very nice... but you have to prove your metal...

കൊമ്പന്‍ said...

ആശംസകള്‍

പട്ടേപ്പാടം റാംജി said...

സ്വാഗതം.
പുതിയതാണ് എന്ന് പറഞ്ഞെങ്കിലും വായനയില്‍ പരിചയിച്ച എഴുത്ത്‌ പോലെ തോന്നി.
ആശംസകള്‍.

ajith said...

എന്റെ കുഞ്ഞേ, മുകളില്‍ കമന്റ് ചെയ്ത 44 പേര്‍ക്കും നീ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. എനിക്കും. പിന്നെ ബൂലോഗത്തില്‍ എഴുതപ്പെടാത്ത ഒരു നിയമമുണ്ട്. കാര്യം മനസ്സിലായില്ലെങ്കിലും നാം നല്ല വാക്കുകള്‍ മാത്രമേ പറയാറുള്ളു. അത് ആരെയും നിരുത്സാഹപ്പെടുത്തേണ്ടാ എന്നുള്ള സന്മനസ്സു കൊണ്ടാണ്.

“എന്റെ മലയാളം-നമ്മുടെ മലയാളം” എന്ന ബ്ലോഗില്‍ കവിതയ്ക്ക് എന്തുപറ്റി എന്ന് പോസ്റ്റിലെ ഒരു കമന്റാണ് താഴെ. ഒന്ന് വായിച്ചുനോക്കുന്നതില്‍ തെറ്റില്ലയെന്ന് തോന്നിയതിനാല്‍ പേസ്റ്റ് ചെയ്യുന്നു.

ചൊല്ലാന്‍ ഈണമുള്ള കവിതകളുടെ കുറവ്. ദുരൂഹമായ അര്‍ത്ഥങ്ങള്‍, വലിയ കടംകഥകള്‍, തലകുത്തിനിന്നാലും ആശയം മനസ്സിലാകാത്ത വാക്കുകള്‍. ഇവയൊക്കെ ചേര്‍ന്ന് കവിതയെ കുളിപ്പിച്ച് കിടത്തി. ഒരു ബ്ലോഗ് കവയിത്രി ഒരു കവിതയെഴുതി പോസ്റ്റ് ചെയ്തു. ആരെന്ന് പറയുന്നില്ല. വേറൊരാള്‍ (ഞാനല്ല) അതിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. അടുത്ത കമന്റ് എന്റെയായിരുന്നു. ഞാനും എഴുതി “അര്‍ത്ഥം ചോദിച്ചയാളിന് കവിയിത്രി ഉത്തരം കൊടുക്കേണ്ടതാണ്” അടുത്ത ദിവസം കവിതയുടെ അര്‍ത്ഥം വന്നു. എന്നിട്ട് ഒരു കുത്തും: ഇതൊക്കെ നിങ്ങള്‍ക്ക് വിശദീകരിക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്ത് കവയിത്രിയ്ക്ക് ദേഷ്യമാണത്രെ. പണ്ടൊരാള്‍ എല്ലാ കൂട്ടുകാരോടും പറഞ്ഞു: ഈ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നിങ്ങളൊക്കെ പോയി കാണണം. അതനുസരിച്ച് എല്ലാ കൂട്ടുകാരും സിനിമ കണ്ടു. പക്ഷെ സുഹൃത്തിന്റെ റോള്‍ എന്തെന്ന് മനസ്സിലായില്ല. തിരികെ വന്ന് എല്ലാരും കൂടെ കാര്യമന്വേഷിച്ചു. സുഹൃത്തിന്റെ ഉത്തരം: “ആദ്യത്തെ സീനില്‍ തന്നെ ഞാന്‍ ഉണ്ടായിരുന്നു. ആ ശവമടക്കിന്റെ സമയത്ത് ശവപ്പെട്ടിയ്ക്കകത്ത് കിടന്നത് ഞാനായിരുന്നു. ച്ഛെ, നിങ്ങള്‍ക്ക് മനസ്സിലായില്ലേ?” അതുപോലെ തന്നെയാണ് ഇപ്പോഴത്തെ പല കവിതകളും. ആശയം ശവപ്പെട്ടിയ്ക്കകത്താണ്. എഴുതുന്നവര്‍ മാത്രമാണറിയുന്നത്. ഒരു സംസ്കൃതച്ചൊല്ലുണ്ടല്ലോ. “ഉണ്ടാക്കിവന്നപ്പോള്‍ ഗണപതി കുരങ്ങനായിപ്പോയി” എന്ന്. വാക്കുകളാകുന്ന കല്ലുകള്‍ മനോഹരമായി അടുക്കിവച്ച് മന്ദിരം ഉയര്‍ത്തുന്നതുപോലെ തന്നെയാണ് കവിതയും. അടുക്കിവയ്ക്കേണ്ട കല്ലുകള്‍ അവിടെയും ഇവിടെയും കൂട്ടിയിട്ടിട്ട് കവിതയാണെന്ന് പറഞ്ഞാല്‍ ആര് വാങ്ങും? ശരിയാണ് പ്രതിഭാധനന്മാരായ കവികള്‍ വാക്കുകളെ ചിതറിയിട്ടപോലെ മനോഹരകവിതകളെഴുതിയിട്ടൂണ്ട്. കാണുമ്പോള്‍ തോന്നും വാക്കുകള്‍ ഒരടുക്കും വൃത്തവും കവിതാനിയമങ്ങളുമൊന്നുമില്ലല്ലോ എന്ന്. പക്ഷെ അലക്ഷ്യമായി ഇട്ടിരിക്കുന്നുവെന്ന് തോന്നുന്ന ആ ശിലകള്‍ ബോധപൂര്‍വം ചിതറിയിട്ടിരിക്കയാണ്. അതിലൊരു പ്രതിഭാസ്പര്‍ശമുണ്ട്. ചില ഗാര്‍ഡനുകളില്‍ ഒരടുക്കും ചിട്ടയുമൊന്നുമില്ലാതെ ചെയ്തിരിക്കുന്ന ശില്പങ്ങളെന്ന് തോന്നിയാലും സര്‍ഗധനനായ ഒരു ലാന്‍ഡ് സ്കേപ്പ് കലാകാരന്‍ അത് ഒരുക്കിവയ്ക്കുമ്പോള്‍ ലക്ഷ്യപരമായിച്ചെയ്ത ഒരു അലക്ഷ്യകല ആകുന്നു. അതുപോലെ തന്നെ ഈ കവികളുടെ വാക്കുകളും. എന്നാല്‍ അതുകണ്ടിട്ട് സര്‍ഗശേഷിയില്ലാത്ത ഒരുവന്‍ കവിതോദ്യാനത്തില്‍ കുറെ കല്ലുകള്‍ ചിതറിയിട്ടാല്‍ ആരെങ്കിലും അത് കവിതയായി വിലമതിക്കുമോ? പഴയകവിതകളില്‍ നമുക്ക് ഒരു പ്രത്യേകത കാണാം: വാക്കുകളുടെ അര്‍ഥം അറിഞ്ഞാല്‍ കവിതയുടെ ആശയം പിടികിട്ടും. എന്നാല്‍ പുതുക്കവിതകളില്‍ (പ്രത്യേകിച്ച് ബൂലോഗകവിതകളില്‍) വാക്കുകള്‍ നിത്യം നാം ഉപയോഗിക്കുന്ന സാധാരണ വാക്കുകള്‍ തന്നെ. പക്ഷെ കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ആശയം പിടികിട്ടണമെങ്കില്‍ ശവപ്പെട്ടി തുറക്കുക തന്നെ വേണം. ഇതാണ് കവിതാഗതിയെപ്പറ്റി എന്റെ അഭിപ്രായം
June 19, 2012 7:51 PM

അതുകൊണ്ട് ആശയത്തെ അടക്കം ചെയ്തിരിക്കുന്ന പെട്ടിയുടെ മൂടി ഒന്നു തുറക്കുക. അക്ഷരത്തെ അലക്ഷ്യമായി ചിതറാതെ. സര്‍വമംഗളങ്ങളും.

Jefu Jailaf said...

എഴുതു തെളിയുവാൻ എല്ലാ വിധ ആശംസകളും..

Arif Zain said...

പഴുതാര രക്തം ഊറ്റിക്കുടിക്കുമോ? അങ്ങനെ രക്തം കുടിയനായ പഴുതാരെ എവിടെയുണ്ട്. പോര്‍ട്ട്‌ ബ്ലെയറില്‍ വെച്ച് ഭീമന്‍ പഴുതാര (മുപ്പത്‌ സെന്റി മീറ്റര്‍ നീളവും നല്ല വന്നവുമുള്ള ഭീമന്‍ ഒന്ന്) രണ്ടു ദിവസം ബോധമില്ലാതെ കിടന്നവനാണ് ഞാന്‍. പക്ഷെ ആ പഴുതാര പോലും എന്‍റെ ഒരിറ്റു രക്തം കുടിച്ചിട്ടില്ല.
എഴുത്തിന് ഭാവുകങ്ങള്‍. തുടര്‍ന്നും എഴുതുക.

Fayas said...

കവിത നന്നായി. കവിതയെ കുറിച്ച് ആധികാരികമായി പറയാന്‍ എനിക്ക് ചുക്കും അറിയില്ല,,,, ആശംസകള്‍....

ente lokam said...

ബുലോകത്തെക്ക് സ്വാഗതം..നന്നായി
ഇനിയും എഴുതാന്‍ കഴിയട്ടെ..ആശംസകള്‍..

K@nn(())raan*خلي ولي said...

എന്തുകൊണ്ടാണ് ബ്ലോഗിലെ കവിതകളോട് കണ്ണൂരാനൊരു പുച്ഛമെന്നു ഇന്നുച്ചക്കും ചിലര്‍ ചോദിച്ചിരുന്നു.

ബൂലോകത്ത് വന്നകാലം മുതല്‍ വായിക്കാനുള്ള ക്ഷണം കിട്ടി ബ്ലോഗിലേക്ക് ചെന്നാല്‍ ഒന്നുകില്‍ പ്രണയം അല്ലെങ്കില്‍ വിരഹംകൊണ്ട് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന കവിതകളായിരിക്കും കാണുന്നത്. ഓക്കാനം വന്നു ക്ഷീണിച്ചവശനായിട്ടായിരിക്കും തിരിച്ചു വരുന്നത്.

ഈ കവിത വായിച്ചപ്പോള്‍ ആരിഫ്‌ ഭായിക്ക് പോര്‍ട്ട്‌ ബ്ലെയറില്‍ നിന്നും ബോധം പോയതും അജിയേട്ടനു ശവപ്പെട്ടിയില്‍ കിടന്ന സ്നേഹിതനേയും ഓര്‍മ്മ വന്നു.
പലര്‍ക്കും ഇതിലെ പലതും മനസിലായില്ല. പാവം പഴുതാര!

ഇപ്പൊ മനസിലായോ ബൂലോക കവയത്രികള്‍ക്ക് വല്ലതും!!

സീനു - C nu said...

@mohiyudheen
@ muhammed kutty
@ vp ahmed
@ mini
നന്ദി ട്ടോ വന്നതിനും വായിച്ചതിനും ഇനിയും ഈ പ്രോത്സാഹനം ഉണ്ടാവണം ..

സീനു - C nu said...

@പള്ളിക്കര : തുടക്കമാണ് ട്ടോ അതാ ഇങ്ങിനെ ഇനിയും വരണം
@ജെയിംസ്‌ : നന്ദി
@appachan :സോറി ട്ടോ തുടക്കമല്ലേ ...ഇനിയും വരണം
@അഷ്‌റഫ്‌ : നന്ദി കേട്ടോ
@തിര :ഒരു പാട് നന്ദി

സീനു - C nu said...

@ഒരു യാത്രികന്‍ :തുടക്ക മാണ്‌ അതാ ഇങ്ങിനെ അടുത്ത തവണ ശേരിയാക്കാം .
@അനില്‍ കുമാര്‍ :നന്ദി ഇനിയും വരണം വായിക്കണം
@കണ്ണുരാന്‍ : അഭിപ്രായത്തിനു നന്ദി ട്ടോ
@വിഷ്ണു : ഇനിയും വരുക
@വേണുഗോപാല്‍ : ശ്രദ്ധിക്കാം കേട്ടോ ...നന്ദി

സീനു - C nu said...

@പ്രഭാന്‍ കൃഷ്ണന്‍
@സലാം
@ആയിരങ്ങളില്‍ ഒരുവന്‍
@സിയാഫ്
@നന്ദ വര്‍മ്മ
@ബിബിന്‍ കൃഷ്ണ
@ഷാജു അത്താണിക്കല്‍
@പടന്നകാരന്‍
എല്ലാവര്ക്കും നന്ദി കേട്ടോ ഒരു പാട് സന്തോഷം തെറ്റുകള്‍ ചൂണ്ടികാട്ടനും പ്രോത്സാഹനം തരാനും ഇനിയും വരണം

MINI.M.B said...

ആശംസകള്‍...

jayanEvoor said...

തുടക്കമല്ലേ, പ്രശ്നങ്ങൾ ഉണ്ടാവും.

പക്ഷേ, വായനക്കാർക്ക് ഒന്നും മനസ്സിലാവില്ല എന്ന തരത്തിൽ എഴുതരുത്. അതേ സമയം എല്ലാം ഒറ്റവായനയിൽ മനസ്സിലാകുന്ന വിധമേ എഴുതാവൂ എന്നുമില്ല.

ഇതെങ്ങനെ സാധിക്കും എന്നല്ലേ?

അതിന് കൂടുതൽ വായിക്കുക; കുറച്ച് എഴുതുക എന്നതു മാത്രമാണ് പ്രതിവിധി.

അപ്പോൾ കവിത താനേ വരും; പ്രതിഭയുണ്ടെങ്കിൽ.

ഭാവുകങ്ങൾ!

HIFSUL said...

നിങ്ങളുടെ നൂതന ആശയങ്ങള്‍ ബൂലോകത്ത് വെളിച്ചം കാണട്ടെ,വീണ്ടും എഴുതൂ,,എല്ലാവിധ ആശംസകളും നേരുന്നു.

Vinodkumar Thallasseri said...

അജിത്‌ പറഞ്ഞതില്‍ കാര്യമുണ്ട്‌. എണ്റ്റെ ബ്ളോഗില്‍ എനിക്കെന്തും എഴുതാം എന്ന സൌകര്യം ഉള്ളതുകൊണ്ട്‌ എഴുതുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. പക്ഷേ ഇപ്പോള്‍ നല്ല കവിതകള്‍ ധാരാളം ബ്ളോഗില്‍ വരുന്നുണ്ടെന്നതും ശരിയാണ്‌. ഏത്‌ ബ്ളോഗ്‌ വായിക്കണം ഏത്‌ തള്ളണം എന്നത്‌ മനസ്സിലാക്കാം കുറച്ച്‌ സമയം എടുക്കും എന്ന്‌ മാത്രം.

സീനുവിണ്റ്റെ കവിതയെപ്പറ്റി. കാവ്യയുക്തിയുടെ ഒരു ധാരണ പിശക്‌ ഉണ്ടോ എന്ന്‌ തോന്നുന്നു. അതുമൊണ്ടാണ്‌ അന്നം തന്ന കാര്യവും പഴുതാര പ്രശ്നവും ഒക്കെ ഉണ്ടാവുന്നത്‌. വാക്കുകളുടെ കൃത്യമായ, കുറുക്കിയ ഉപയോഗത്തിലാണ്‌ ശ്രദ്ധിക്കേണ്ടത്‌.

Unknown said...

കവിതയും കമന്റുകളും വായിച്ചു :)
ഇനിയും വരാം, വിളിക്കുമെങ്കില്‍..

yousufpa said...

:)

shamsudheen perumbatta said...

എഴുത്തിന്റെ വരികളേക്കാളും നീളും അഭിനന്ദനങ്ങളുടെ പ്രവാഹങ്ങൾ, അത്രയ്ക്കും സുഹർത്തുക്കൾ സഹോദരിയുടെ ബ്ലോഗിലേക്ക് കണ്ണോടിച്ചല്ലൊ, ഇതിനപ്പുറം എന്തിന വേറൊരു അം,ഗീകാരം, ??? മനോഹരമായി രചിച്ചു, ഇനിയും തൂലിക ചലിപ്പിക്കുക, അഭിനന്ദനങ്ങളോടെ ഷംസ് ദുബൈ, ദേര

ഫൈസല്‍ ബാബു said...

വലതു കൈവിരല്‍ കീ ബോര്‍ഡില്‍ വെച്ച് ഇടതു കൈകൊണ്ടു അക്ഷരങ്ങളെ സാഹിത്യം കൊണ്ട് മലര്‍ത്തിയടിച്ചു ധൈര്യമായി ബൂലോകത്തേക്ക് കടന്നു വരൂ മളകെ സോറി മകളെ ......
-----------------------------
@അജിത്‌ സാര്‍ ,,ആ കമന്റിനു ആയിരം ലൈക്ക്‌ ...

വീകെ said...

ബൂലോഗത്തേക്കു സ്വാഗതം...

കവിത എനിക്കൊന്നും മനസ്സിലായില്ലെങ്കിലും, രക്തം കുടിക്കുന്ന പഴുതാര പുതിയ അറിവായിരുന്നു..!
ആശംസകൾ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മോളേ..... ഒരു കവിതക്കു അഭിപ്രായം പറയാനുള്ള വിവരവും പഠിപ്പും എനിക്കില്ലാ. എന്നാലും ഒരു കാര്യം പറയാം. നല്ല വായനാസുഖം തരുന്ന എഴുത്ത്. പുതിയ പോസ്റ്റുകൾ ഇടുമ്പോൾ
അറിയിക്കണേ.എല്ലാ ആശംസകളും.....

തിര said...

ഇരുത്തം വന്ന കവിയെ പോലെ ഉണ്ടല്ലോ....തിരയുടെ ആശംസകള്‍

Mizhiyoram said...

ആശംസകള്‍...

റിയ Raihana said...

ഞാനും ബ്ലോഗു രംഗത്ത് പുതിയതാണ് സീനുവിനു എല്ലാ ആശംസകളും .. രക്തം കുടിക്കുന്ന പഴുതാര പുതിയ അറിവാണ്

ponmalakkaran | പൊന്മളക്കാരന്‍ said...

എന്തൊ........
പഴുതാരക്കും രക്തം കുടിക്കാമെന്നു മനസ്സിലായി.
എഴുതി തെളിയുക.!!!

kochumol(കുങ്കുമം) said...

ഇനിയും എഴുതാന്‍ കഴിയട്ടെ..!
ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഓര്‍മ്മ മരിച്ച സായാഹ്നത്തില്‍ ഇനിയെന്തു ചെയ്യണം?
ഈറന്‍ വസ്ത്രങ്ങളോടെ ദേവാലയമുറ്റത്തിരുന്നു-
ദൈവത്തെ വിളിക്കണോ..
അതോ,
വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ..?

വെള്ളരി പ്രാവ് said...

ആശയം കൊള്ളാം.ഇഷ്ടായിട്ടോ.
പെണ്‍ പേരില്‍ എഴുതിയാല്‍
കമന്റ്‌ കൂടുതല്‍ കിട്ടുംല്ലേ ?
കള്ളീ .......
ഏതായാലും പെണ്ണല്ലേ !
കെട്ടി പിടിച്ചു ഒരു ചക്ക ഉമ്മട്ടോ..:)

വെള്ളരി പ്രാവ് said...

ഓഫ് ടോപ്പിക്ക് -: കഷ്ടം !!!

shamzi said...

ഇറച്ചിക്കടയാണോ ഇപ്പോള്‍ വഴിപാടു കൌണ്ടറായി ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ വഴിപാടു കൌണ്ടര്‍ ഇറച്ചിക്കട ആക്കിയതോ. ഏതായാലും വാട്ട് എന്‍ ഐഡിയ സര്‍ജീ..?

സ്വന്തം സുഹൃത്ത് said...

തുടക്കക്കാരിയ്ക്ക് ആശംസകള്‍ ..
"വഴിപാടിനുള്ള രസീതുകാരനോട് ഇറച്ചി ചോദിക്കണോ"--മനസ്സിലായില്ല
ആശയം കട്ടിയുള്ളതെങ്കില്‍ അതിനു നോട്ട് താഴെ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല
തുടരുക ....

yemceepee said...

ഇനിയും എഴുതുക... എല്ലാവിധ ഭാവുകങ്ങളും.

SHANAVAS said...

ബ്ലോഗിങ്ങ് പുതിയത് ആണെങ്കിലും എഴുത്ത് അത് പറയുന്നില്ല.. നല്ല കാമ്പുള്ള വരികള്‍.. ഇനിയും എഴുതുക.. തെളിയും.. ആശംസകളോടെ,

Fousia R said...

അവസാന വരികള്‍ ഏറെ നന്നായി.
പഴുതാര ചോരകുടിക്കുമോ എന്ന്‌ ഒരു വല്യ സംശയവും ഉണ്ട്.

pee pee said...

ഈ വട്ട് എനിക്കിഷ്ടയീട്ടോ......

സേതുലക്ഷ്മി said...

മനസ്സില്‍ കവിതയുണ്ടാവണം.
കവിത മനസ്സിലിട്ടു എഴുതിയിട്ടേ കടലാസില്‍ എഴുതാവു.
കടലാസില്‍ എഴുതിയ കവിത മറ്റൊരാളുടെതെന്നപോലെ വായിച്ചു തിരുത്തണം.
എന്നിട്ടേ ബ്ലോഗു വായിക്കാന്‍ മറ്റുള്ളവരെ ക്ഷണിക്കാവു.
അപ്പോള്‍ രസീത് എഴുത്തുകാരനോട്‌ ചോദിച്ചത് പഞ്ചസാര പാല്പ്പായസമായി വായനക്കാര്‍ക്ക് തോന്നും.
തുടക്കമല്ലേ.. ശരിയായ്ക്കോളും.

jayaraj said...

കവിത വായിച്ചു സീന്. മനോഹരമായിരിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

Echmukutty said...

ഇനിയും എഴുതുക. എല്ലാ ആശംസകളും

Feroze said...

Onneyulloo, iniyum ezhuthoo !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala

Unknown said...

കണ്ണൂരാന്റെ ഐഡിയ കൊള്ളാം... കാര്യമെന്തായാലും കമന്റായില്ലേ... പക്ഷേ കഴിവുണ്ട്.. ഇനിയുമെഴുതുക... ആശംസോൾ

Anonymous said...

സ്വയം ചെറുതാവാതിരിക്കൂ.ആരുടെയെങ്കിലും വാക്ക് കേട്ട് എഴുതിയതില്‍ പാതിയും വെട്ടിത്തിരുത്തി എന്തിനാ ഒരു പോസ്റ്റ്‌? എഴുതുന്നത്‌ എന്തായാലും അത് അങ്ങനെ തന്നെ എഴുതൂ.ബാക്കി വായനക്കാര്‍ പറയും. അതിനാണല്ലോ ഈ കമന്റ് ബോക്സ് ഇവിടെ തുറന്നു വെച്ചിരിക്കുന്നത്. അല്ലെങ്കില്‍ പിന്നെപണിക്ക് പോകരുത്. എല്ലാം അവിടെ തന്നെ ചോദിച്ചോണം .(സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിക്കരുത്)

ചന്തു നായർ said...

എനിക്കീകവിതയെക്കാൾ ഇഷ്ടമായത് ശ്രീ.അജിത്തിന്റെ കമന്റാണ്,ആശംസകൾ..

Unknown said...

വിമര്‍ശനങ്ങളെ ഭയന്ന് എഴുതാതിരിക്കരുത് ....അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു...ഓണാശംസകള്‍ !

Sureshkumar Punjhayil said...

Pizaykkathe ...!

Manoharam, Ashamsakal...!!!

Post a Comment